ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ നാടു കടത്തൂ; അസം സര്‍ക്കാരിനോട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

ഗുവാഹത്തി: അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു.

ദോല്‍പൂര്‍ സ്വദേശിയായ മൊയ്‌നുല്‍ ഹഖാണ് പൊലീസുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൊയ്‌നുല്‍ ഹഖിനെ പൊലീസ് വെടിവെച്ച് കൊല്ലുന്നതും, ഒരു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തിന്റെ നെഞ്ചില്‍ തൊഴിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

‘അവരെന്റെ മകനെ കൊന്നു. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ അങ്ങോട്ട് തന്നെ നാട് കടത്തൂ,’ എന്നാണ് മൊയ്‌നുല്‍ ഹഖിന്റെ മാതാപിതാക്കള്‍ പറയുന്നത്.

കൊല്ലപ്പെട്ട 30 വയസ്സുകാരന്‍ മൊയ്‌നുല്‍ ഹഖ്, 3 കുട്ടികളും വൃദ്ധരായ മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *