അര്‍ജന്‍റീനയുടെ വിജയാഹ്ളാദം; മലപ്പുറത്ത് പടക്കം പൊട്ടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Latest കേരളം

മലപ്പുറം: മലപ്പുറം താനാളൂരില്‍ അർജൻ്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴരയോടെ റോഡരുകില്‍ ബൈക്കില്‍ നിര്‍ത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും.

ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *