മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളീവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മറുപടി സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം എന്‍സിബി ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ മുംബൈ അര്‍തര്‍ റോഡ് ജയിലിലാണുള്ളത്.
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന് ആരോപിച്ച് എടുത്ത കേസില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പെടെ 20 പേരെയാണ് എന്‍സിബി ഇതുവരെ അറസ്റ്റ് ചെയ്തത്. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്. മറ്റു പ്രതികള്‍ക്കൊപ്പം ആര്യനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചു.