കുമ്പള: നവ വധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരി
ച്ചു നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷ്-
ഭാഗിരഥി ദമ്പതികളുടെ മകള്‍ ശ്രേയ(22)യാണ് മരിച്ചത്.
ആറ് മാസം മുമ്പാണ് കിദൂര്‍ മൈരളയിലെ ഉദയകുമാറുമായി വിവാ
ഹിതയായത്.
ഇന്ന് പുലര്‍ച്ചെ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയതായി
രുന്നു. ഏറെ നേരം കഴിഞ്ഞിട്ടും
തിരിച്ചു വരാത്തതിനെ തുടര്‍ന്ന്
നോക്കിയ പ്പോള്‍ വാതില്‍പൂട്ടിയ
നിലയിലായിരുന്നു.
പിന്നീട് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ശ്രേയയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായി
രുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.