ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആശമാർക്കുള്ള പരിശീലനം മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പദ്ധതിയുടെ അഡ്മിൻ-ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി ആർ.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇ-ഹെൽത്ത് പദ്ധതിയിലൂടെ പേപ്പർ രഹിത ഭാവിയിലേക്ക് ചുവടു വയ്ക്കുമ്പോൾ അത്തരം പ്രവർത്തനത്തിൽ ആശമാരുടെ പങ്ക് ഏറെ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ സൂചിപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലത.പി സ്വാഗതവും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
പരിപാടിയുടെ മാസ്റ്റർ ട്രെയിനർ ഉം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി.തോമസ് ക്ലാസെടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉഷ.ഒ.കെ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ രേണുക.പി.വി, വനിത, ആശാ പ്രവർത്തകരായ ഗീത ഗോപാലൻ, രജനി, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.