നൂർ ഫെസ്‌റ്റോം വിദ്യാർത്ഥി ഫെസ്റ്റിന് ആസ്‌ക് ആലംപാടി സമ്മാനങ്ങൾ കൈമാറി

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി: ആലംപാടി നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസാ വിദ്യാർത്ഥികളുടെ നബിദിന കലാ പരിപാടിക്ക് (നൂർ ഫെസ്‌റ്റോം സീസൺ-4 വിദ്യാർത്ഥി ഫെസ്റ്റ് 2021) ആസ്‌ക് ആലംപാടി സമ്മാനങ്ങൾ കൈമാറി. വിദ്യാർത്ഥി ഫെസ്റ്റിൽ അരങ്ങേറിയ എന്‍പത് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്കാണ് സമ്മാനം നൽകിയത്. മദ്രസാ സദർ മുഅല്ലിം ശംസുദ്ധീൻ മൗലവി, മീലാദ് ശരീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ആമു ഖാസി എന്നിവർക്ക് ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി സമ്മാനങ്ങൾ കൈമാറി. സിദ്ധിഖ്. എം , ഖാദർ ചാൽക്കര, ജീലാനി, സിദ്ധിഖ് ചൂരി, നസീർ ബിസ്മില്ല, മഹറു മേനത്ത്, റപ്പി. പി.കെ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *