താമസിക്കാനിടം ചോദിച്ചെത്തി, നസീമയുടെ സമ്മതം, അലക്കാന്‍ പുറത്തിറങ്ങിയനേരം സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.യുവതി അറസ്റ്റിൽ

Latest

കുമ്പള: ജോലിക്ക് നിന്ന വീട്ടിൽനിന്ന്സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടി ചൂരിമൂലയിലെ അലിമമ്മ (48) ആണ് പിടിയിലായത്. മടിക്കേരിയിൽ വെച്ചാണ് യുവതി അറസ്റ്റിലായത്. 21 പവൻ ആഭരണങ്ങളാണ് ഒന്നര വർഷം മുൻപ് ഇവർ കവർന്നത്.

പുത്തിഗെ മുഗുവിലെ ബി.എം.ഇബ്രാഹിമിന്റെ വീട്ടിൽനിന്നാണ് സ്വർണം കവർന്നത്. ഏഴ് വർഷം യുവതി ഇവിടെ ജോലിക്കാരിയായിരുന്നു. ഒന്നരവർഷം മുൻപ് രാത്രി വീട്ടിലെത്തിയ യുവതി താമസിക്കാനിടം തരണമെന്ന് പറഞ്ഞപ്പോൾ ഇബ്രാഹിമിന്റെ ഭാര്യ നസീമ സമ്മതിച്ചു.

നസീമ വസ്ത്രങ്ങൾ മടക്കി അലമാരയിൽ സൂക്ഷിക്കുമ്പോൾ അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.പിറ്റേന്ന് ഇബ്രാഹിം ജോലിക്ക്പോവുകയും നസീമ തുണി കഴുകുന്നതിനായി പുറത്തിറങ്ങുകയും ചെയ്തപ്പോൾ അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണം മോഷ്ടിച്ചു.

മടിക്കേരിയിൽ അകന്ന ബന്ധുവിന്റെ വീട്ടിൽ കഴിയുന്നതിനിടെയാണ് കുമ്പള എസ്.ഐ. വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *