സി.പി.എം നേതാവിന്‍റെ കൊലപാതകം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, തിരുവല്ലയിൽ ഇന്ന് ഹർത്താൽ

Latest കേരളം പ്രാദേശികം രാഷ്ട്രീയം

പത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി.പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്.സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

സി.പി.എമ്മിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *