പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ പ്രതിയുടെ ജാമ്യം റദ്ദാക്കി

Latest കേരളം പ്രാദേശികം

നിലമ്പൂർ: പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ (Pocso case) പ്രതിയുടെ ജാമ്യം നിലമ്പൂർ (Nilambur) കോടതി റദ്ദാക്കി.

നിലമ്പൂർ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെയാണ് ജാമ്യം റദ്ദാക്കി കോടതി ജയിലിലേക്ക് വിട്ടത്.11കാരിയെ പീഡിപ്പിച്ചതിന് പ്രതിയ്ക്കെതിരെ പൊലീസ് കേസുണ്ട്.

റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം പോക്സൊ കേസിൽ പ്രതി മഞ്ചേരി കോടതിയിൽ ഹാജരായപ്പോൾ വധശ്രമത്തിന് കേസെടുത്ത വിവരം ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *