മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി).
വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ നോക്കി നില്‍ക്കെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടന്ന് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുമുള്‍പ്പടെ ഭീഷണി ഉയര്‍ത്തിയത് .
” വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തു. ഇവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ മതകേന്ദ്രങ്ങള്‍ക്ക് നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിടും.
ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് (കാര്‍ക്കളയിലെ ) ദേവാലയം ഞങ്ങള്‍ ആക്രമിച്ചത്. ഗണേശോത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനം നടത്താന്‍ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേ? നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരും’ -ആക്രമണത്തിന് ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു .
ഉഡുപ്പി ജില്ലയിലെ കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ പ്രഗതി പ്രാര്‍ഥനാലയത്തിന് നേരെയാണ് വെള്ളിയാഴ്ച അക്രമം അഴിച്ച് വിട്ടത് . 10 വര്‍ഷമായി പ്രാര്‍ഥന നടക്കുന്ന കേന്ദ്രമാണിത്. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദി ഉയര്‍ത്തുന്ന ആരോപണം. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. അതെ സമയം സംഭവത്തില്‍ കാര്‍ക്കള ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കിയെ ങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
. “മംഗലാപുരം സയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ഞങ്ങള്‍ ആരെയും മതപരിവര്‍ത്തനം ചെയ്യാറില്ലെന്നും പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് മറുപടി പറഞ്ഞു .