മൊഗ്രാൽ: ലക്ഷദ്വീപിൽ ഐ.എ.എസ് കാരനല്ലാത്ത ബി.ജെ.പി വാക്താവായ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ. എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂര നടപടികൾക്കെതിരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിവരുന്ന ദശ ദിന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഫാസിസ്റ്റു നടപടിക്കെതിരെ മലയാളി സമൂഹം മാത്രമല്ല ലോകം തന്നെ പ്രതിഷേധിക്കുന്നത് ആ നിഷ്കളങ്ക ജനതയുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടാകുമെന്നത്കൊണ്ടാണന്നും ഈ പ്രതിഷേധങ്ങളൊക്കെയും കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളിൽ മാറ്റം വരുംവരെ നമുക്ക് തുടർന്ന് കൊണ്ടേയിരിക്കണമെന്നതും ആ നിഷ്കളങ്ക ജനതക്ക് വേണ്ടി നമ്മൾ ചെയ്യേണ്ട കടമയും കൂടിയാണെന്നും മുഖ്യ പ്രഭാഷണത്തിൽ കുമ്പള മേഖല എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി റാസിഖ് ഹുദവി പേരാൽ അഭിപ്രായപ്പെട്ടു. സെക്രട്ടറി അനസ് കടവത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ സർഗലയം സെക്രട്ടറി ഹാഫിള് ആശിഖ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. .കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ആശംസയർപ്പിച്ചു. സഹചാരി സെക്രട്ടറി മുർഷിദ് മൊഗ്രാൽ നന്ദി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ബദ്റുദ്ദീൻ ദീനാർ ത്വലബാ സെക്രട്ടറി ഫയാസ് എം സ്വാലിഹ്,അലി സാലിം,യൂസുഫ് മൊഗ്രാൽ, ഹാരിസ് കെ.കെ.പുറം, മുഹമ്മദ് ചളിയങ്കോട് എന്നിവർ സംബന്ധിച്ചു