സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഇന്ന് തുടക്കമാകും. വിവരങ്ങൾ ശേഖരിക്കുന്നതിന് ബിഎൽഒമാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർ പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സർവേ നടത്തുക.ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായും എസ്‌ഐആർ ഡ്യൂട്ടിയായിരിക്കും.കേരളത്തെ കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് […]

Continue Reading

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്.   ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് […]

Continue Reading

ക്ഷേത്രമതിലുകളിൽ ‘ഐ ലവ് മുഹമ്മദ്’ ചുമരെഴുത്ത്, അക്ഷരത്തെറ്റിൽ പ്രതികൾ കുടുങ്ങി, പൊലീസ് തകർത്തത് വർ​ഗീയ കലാപത്തിനുള്ള നീക്കം

അലി​ഗഢ്: ഉത്തർപ്രദേശിലെ അലി​ഗഢിൽ ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോൾ വിശദാംശങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിശാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സർസ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുൽ നിലവിൽ ഒളിവിലാണ്. മനഃപൂർവം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 25നാണ് ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളിൽ […]

Continue Reading

പറപറക്കണ്ട, സ്പീഡ് 80 കടന്നാല്‍ പിഴ; നിര്‍ത്തിയിട്ടാലും പണികിട്ടും; പുതിയ ഹൈവേയിലെ എന്‍ട്രി എക്‌സിറ്റ് നിയമവും അറിയണം

പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ മേഖലയിലും അനുവദനീയമായ പരമാവധി വേഗം രേഖപ്പെടുത്തിയിട്ടുണ്ട്.     തിരുനാവായയിലെ പി.എന്‍. കൃഷ്ണകുമാരന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ദേശീയപാതാ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് റോഡുകള്‍ ടൂവേകളാണെങ്കിലും ഇതില്‍ മാറ്റംവരുത്താന്‍ പ്രാദേശികഗതാഗത അധികൃതര്‍ക്ക് അനുമതിയുണ്ടെന്ന് അതോറിറ്റി പറയുന്നു.     ആറുവരിപ്പാതയില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണെന്നാണ് […]

Continue Reading

ഗസയിൽ വീണ്ടും അശാന്തി പടരുന്നു; സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ

സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ. ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വീണ്ടും ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടത്. ശക്തമായ നടപടി ഉണ്ടാകുമെന്ന് നെതന്യാഹു വ്യക്തമാക്കി. പ്രതിരോധ സൈനിക മേധാവികളുമായുള്ള യോഗത്തിന് ശേഷമായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം.വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ 125 തവണ കരാർ ലംഘിച്ചതായി പലസ്തീൻ ഭരണകൂടം അറിയിച്ചു. ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വ‌ർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്‍റെ […]

Continue Reading

വീട്ടുടമസ്ഥന്‍ അറിയാതെ ഏഴു പേര്‍ വോട്ടര്‍ പട്ടികയില്‍; ചെമ്മനാടും ഉദുമയിലും ക്രമേക്കേടെന്ന് പരാതി

കാസര്‍ഗോഡ് ചെമ്മനാടും ഉദുമയിലും വോട്ടര്‍ പട്ടികയില്‍ ക്രമേക്കേടെന്ന് പരാതി. ഉദുമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ 424 വീട്ട് നമ്പറില്‍ വീട്ടുടമസ്ഥന്‍ അറിയാതെ ഏഴു പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇവരെ അറിയില്ലെന്ന് വീട്ടുടമസ്ഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു.ചെമ്മനാട് പഞ്ചായത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം താത്പര്യമുള്ള വാര്‍ഡുകളിലേക്ക് ആളുകളെ കൂട്ടത്തോടെ ചേര്‍ക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചെമ്മനാട് പഞ്ചായത്തില്‍ 332, 333 വീട്ടു നമ്പറുകളിലുള്ളത് വാടക ക്വാട്ടേഴ്‌സ് ആണ്. അവിടെ തഞ്ചാവൂര്‍ സ്വദേശികളായ ആളുകളാണ് താമസിക്കുന്നത്. ഇവിടെ വന്ന് […]

Continue Reading

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം.

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഇരുപതിലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Continue Reading

കേരളത്തിലും എസ്‌ഐആര്‍ വരും; നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടക്കും. ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരും. […]

Continue Reading

മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.   അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (ഓറഞ്ച് അലേര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ […]

Continue Reading

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്

Continue Reading