കല്ല കൈ: കോ വിഡ് 19 മഹാമാരിയിൽ നിന്നും പൊതുജനങ്ങളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ സന്ദേശം ലൈബ്രറി തുടർന്നു കൊണ്ടേയിരിക്കുന്നതിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്താഫീസിലേക്കുള്ള ഓട്ടോമാറ്റിക് സാനി റൈറ സർ ഡിസ്പെൻസർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസലിന് കൈമാറി . ചടങ്ങിൽ സന്ദേ ശം ലൈബ്രറി കൗസിൽ അംഗവും ജില്ലാ ബസ്സ് ഓണേർഷ് അസോസിയേഷൻ ട്രഷറർപി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടന സെക്രട്ടറി എം.സലിം, സുലൈമാൻ തോരവളപ്പ്, ജി.സി.സി.കമ്മിറ്റി രക്ഷാതിക്കാരി കെ.എം. നാസർ ചൗക്കി, കാസർഗോഡ് താലൂക്ക് ലൈബ്രറികൗൺസിൽ അംഗംകെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവരും പഞ്ചായത്താഫീസ് ജീവനക്കാരും സംബന്ധിച്ചു