അസീസ് കളത്തൂറിന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

Latest പ്രാദേശികം

കുമ്പള: മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അസിസ് കളത്തൂറിന് സ്വീകരണം നൽകി. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും പ്രഥമ പ്രസിഡണ്ടായി കുമ്പള പഞ്ചായത്ത് നിന്നും കിട്ടിയതിൽ പ്രശംസനീയമാണ് എന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാദി തങ്ങൾ മൊഗ്രാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ അഷ്റഫ് കർളെ, സെക്രട്ടറി എ കെ ആരിഫ്, യൂസുഫ് ഉള്ളുവാർ, പഞ്ചായത്ത് ഭാരവാഹികളായ ടി എം ഷുഹൈബ്, ഇബ്രാഹിം ബത്തേരി, അഹ്മദ് മൊഗർ, കെ.വി യൂസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ്, റഹ്മാൻ അരിക്കാടി, സിദ്ധിഖ് ദണ്ഡഗോളി, കെ എം അബ്ബാസ്, സി എം മുഹമ്മദ് ജംഷീർ മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *