മുസ്ലിം ലീഗ് രാഷ്ട്രീയത്തിലൂടെ അടിസ്ഥാന വർഗ്ഗത്തെ സേവിച്ച് മുളിയാറിൻ്റെ
എക്കാലത്തെയും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന
ഖ്യാതിനേടി അകാലത്തിൽ പൊലിഞ്ഞുപോയ താരകമാണ് ബി.സുലൈമാൻ സാഹിബ്.
മുളിയാറിൻ്റെ പൊതു മണ്ഡലത്തിലിറങ്ങി ജനങ്ങൾക്കൊപ്പം ഇടപെടുമ്പോഴാണ്
വിട പറഞ്ഞ് പതിമൂന്നാണ്ടുകൾക്ക് ശേഷവും ഈ വ്യക്തിത്വത്തെ സർവ്വരാലും വാഴ്ത്തപ്പെടുന്നത് അനുഭവപ്പെട്ടത്.
വിദ്യാർത്ഥിത്വ കാലത്ത് കേട്ടറിവുള്ള ഒരാളെ പറ്റി കൂടുതൽ അറിയാൻ ഇത് പ്രചോതനമായി.
അടിസ്ഥാന ജനവിഭാഗങ്ങളെയും അവരുടെ പ്രയാസങ്ങളെയും ഹൃദയത്തിലാവാഹിച്ച് മാസ്മരിക സേവനം കൊണ്ട് കർമ്മ മണ്ഡലത്തെ
ധന്യമാക്കാൻ സാധിച്ചതാണ്
ബി.സുലൈമാൻ എന്ന പച്ചയായ മനുഷ്യനെ
ജനസമൂഹം നെഞ്ചേറ്റിയതെന്ന്
മനസ്സിലാക്കാനാവും.
അക്കാദമിക് വിദ്യാഭ്യാസ യോഗ്യതകളൊന്നും മില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ
ഒരു വ്യക്തിയായിരിട്ടും
സംഘടനാ രംഗത്തും
ഭരണരംഗത്തും നൈപുണ്യം പ്രകടിപ്പിക്കാൾ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മുളിയാറിൻ്റെ ഭൂമി ശസ്ത്രഘടനയെയും, അതിർത്തിയും, ജനങ്ങളെയും കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയ മറ്റൊരു പൊതു പ്രവർത്തകനെ ചൂണ്ടിക്കാട്ടുക അസാധ്യമാണ്.
ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായ പ്രവർത്തനമേൻമയും
വിട്ടുവീഴ്ചയില്ലാത്ത സംലടനാ പ്രവർത്തന ചാതുരിയും,കാര്യങ്ങൾഗ്രഹിക്കുന്നതിലെ അഭൂതപൂർവ്വമായ കഴിവും ഒത്തിണങ്ങിയ
പ്രതിഭയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബി.ഉമ്മർ സാഹിബിൻ്റെ മരണശേഷം രണ്ടു വർഷത്തോളം
അദ്ദേഹം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.
പിന്നീട് 2005 ൽ വീണ്ടും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്ക
പ്പെട്ടെങ്കിലും മൂന്ന് വർഷത്തെ ഭരണത്തിനിടെ
2008 ജൂലൈ 12ന് (48 വയസ്) രോഗബാധിതനായി
ഇഹലോകവാസം വെടിഞ്ഞു.
മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് ജനറൽ സെക്രട്ടറി,കാസർകോട് നിയോജക മണ്ഡലം സെക്രട്ടറി, മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, താലൂക്ക്ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി മെമ്പർ, സി.ഇ.സി.ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്.
മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പകരക്കാരനില്ലാതെ ഇന്നും വിരാജിക്കുന്ന അദ്ദേഹം ജനസേവന മേഖലക്കെന്നും മാതൃകയാണ്.
അനീസ മൻസൂർ മല്ലത്ത്
( മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ )