അപൂർവ കഴിവുകളുമായി കുഞ്ഞു ഷാന്‍വിക ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍

Latest പ്രാദേശികം

കാ​സ​ര്‍കോ​ട്: കു​ഞ്ഞു ക​ഴി​വു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി ഷാ​ന്‍വി​ക എ​ന്ന കൊ​ച്ചു​മി​ടു​ക്കി.ഒ​രു വ​യ​സ്സും10 മാ​സ​വു​മു​ള്ള കു​ഞ്ഞി​‍െൻറ ​​റെ​ക്കോ​ഡ്​ അ​ത്യ​പൂ​ർ​വ​മാ​ണ്.

യൂ​ട്യൂ​ബ് ത​മ്പ്‌ ന​യി​ല്‍ ക​ണ്ടാ​ല്‍ ഏ​ത് പാ​ട്ടാ​ണെ​ന്ന് ഷാ​ന്‍വി​ക മോ​ള്‍ തി​രി​ച്ച​റി​യും. മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദ​വും അ​നു​ക​രി​ക്കും.

വാ​ക്ചാ​തു​ര്യം കൊ​ണ്ടും കു​ഞ്ഞ​റി​വു​ക​ള്‍ കൊ​ണ്ടും വി​സ്മ​യി​പ്പി​ക്കും.കാ​സ​ര്‍കോ​ട് ചെ​ര്‍ക്ക​ള വി.​കെ പാ​റ​യി​ലെ ജ​യേ​ഷ്- ബി​ന്ദു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മാ​സ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ തെ​റ്റ് കൂ​ടാ​തെ ഷാ​ന്‍വി​ക ഉ​ച്ച​രി​ക്കും. കൂ​ടാ​തെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യും മ​ന​പ്പാ​ഠ​മാ​ണ്.ഇം​ഗ്ലീ​ഷി​ലും, മ​ല​യാ​ള​ത്തി​ലും ഒ​ന്നു മു​ത​ല്‍ 10 വ​രെ എ​ണ്ണാ​നും ഷാ​ന്‍വി​ക​ക്ക് സാ​ധി​ക്കും.

ഷാ​ന്‍വി​ക​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം ല​ഭി​ച്ച​തി​‍െൻറ നി​റ​ഞ്ഞ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍. നാ​ട്ടി​ലും വീ​ട്ടി​ലും ഇ​പ്പോ​ള്‍ താ​ര​മാ​ണ് ഷാ​ന്‍വി​ക.

Leave a Reply

Your email address will not be published. Required fields are marked *