ഇന്ത്യ-ശ്രീലങ്ക ഏകദിന പമ്പര അനിശ്ചിതത്വത്തില്‍. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ആശങ്ക നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന്റെ ഭാഗാമയിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാമ്പിനുമായി കോവിഡ് പോസിറ്റീവായത്.
ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ലങ്കന്‍ സംഘം നാട്ടില്‍ തിരിച്ചെത്തിയത്. ഇവര്‍ നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ്. ഇതും കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെ ആരംഭിക്കുകയുള്ളൂ. പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ ടൂര്‍ണമെന്റ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി വരും.
ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ഇതില്‍ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഈ മാസം 13 നാണ് ആദ്യ മത്സരം.
പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് പരിശീലകന്‍. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ യുവനിരയെയാണ് ഇന്ത്യ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ ആറോളം പുതുമുഖങ്ങളാണ്.