ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും മെംബറും വാക്കു തർക്കം

Latest പ്രാദേശികം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും കൊമ്പു കോർത്തു. വ്യാഴാഴ്​ച അപേക്ഷ ഫോറത്തെ ചൊല്ലി ഭരണസമിതിയിലെ ഒരു വനിത ജനപ്രതിനിധിയും സെക്രട്ടറിയും പരസ്പരം വാക്കേറ്റമുണ്ടായി. 2021, 2022 വർഷത്തെ കാർഷിക മേഖയിലെ വ്യക്തിഗത ഗ്രൂപ് പദ്ധതിയുടെ അപേക്ഷ ഫോറത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വൈസ്​ പ്രസിഡൻറ്​ ഇടപെട്ട്​ പരിഹരിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനകാര്യങ്ങൾ അരങ്ങേറിയിരുന്നു. നേരെത്തെ മറ്റൊരു വനിത ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പൊലീസ് സ്​റ്റേഷൻ വരെ എത്തിയിരുന്നു. കീഴുദ്യോഗസ്ഥനെ കായികമായി നേരിടുകയും മുഖത്തേക്ക് തുപ്പുകയും ചെയ്​തുവെന്നും ആരോപണമുണ്ടായിരുന്നു. പഞ്ചായത്ത് ഓഫിസിലെ ഫയലുകളുടെ കാര്യത്തിൽ ആവശ്യമായ നടപടിക്രമം സ്വീകരിക്കുന്നതിനു പകരം സെക്രട്ടറി തട്ടിക്കയറുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം നിലനിലക്കുന്നു. കോവിഡി​ൻെറ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും പഞ്ചായത്തിൽ വൻതുക ചെലവാക്കിയതായി പറയുന്നു. ഇത് സെക്രട്ടറിയുടെ സ്വന്തം തീരുമാനപ്രകാരമായിരുന്നുവത്രെ. ഇത്​​ പരിശോധിക്കണമെന്ന് ഭരണസമിതിയിൽതന്നെ അഭിപ്രായമുയർന്നു. അതേസമയം ഓഫിസ് പ്രവർത്തനത്തിൽ ഒരു പ്രശ്​നവുമില്ലെന്ന്​​ പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *