ബദിയടുക്ക :പഞ്ചായത്ത് പതിനാലാം വാർഡ് ബിജെപി അംഗം കൃഷ്ണഭട്ട് വാർഡ് മെമ്പർ സ്ഥാനം രാജിവെച്ചു.
ഇന്നുച്ചയോടെയാണ് അദ്ദേഹം ബദിയഡുക്ക പഞ്ചായത്തോഫിസിൽ രാജിക്കത്ത് സമർപ്പിച്ചത്.
അടുത്തിടെ അന്തരlച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിൻ്റെ മകനാണ് കൃഷ്ണ ഭട്ട് .
മുൻപഞ്ചായത്ത് പ്രസിഡൻ്റായ ഇദ്ദേഹം.പതിനാലാം വാർഡിൽ നിന്നാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്.
ഇതിന് മുമ്പത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ച കൃഷ്ണഭട്ട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ബി ജെ പിയിൽ ചേർന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് കൃഷ്ണ ഭട്ട് വാർഡ് മെമ്പർ സ്ഥാനം രാജിവെച്ചതെന്നാണ് സൂചന.