ബള്ളൂർ: എസ്എസ്എഫ് ബള്ളൂർ യൂണിറ്റ് സാഹിത്യോത്സവ് 2021 സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി സാദിഖ് ബഹ്‌റൈൻ (ചെയർമാൻ), അൻവർ (വൈ. ചെയർമാൻ), അർഷാദ് (വൈ. ചെയർമാൻ), അസീം (കൺവീനർ), മുസ്തഫ (ജോ. കൺവീനർ), മുർത്തള (ജോ.കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ജലീൽ സഖാഫി, സാദിഖ് മാസ്റ്റർ, നുഹ്മാൻ, ഫൈറാസ്, ഹംസ, സിനാൻ എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.
ബ്ലോക്ക്, യൂണിറ്റ് തലത്തിലാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. സാഹിത്യോത്സവ് നിർദ്ദേശങ്ങളും തീയതികളും ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ബള്ളൂർ യൂണിറ്റ് പ്രസിഡന്റ് നുഹ്മാൻ ബള്ളൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മൊഗ്രാൽ പുത്തൂർ സെക്ടർ സെക്രട്ടറി നൗഫൽ സഖാഫി മൊഗർ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി സിനാൻ ബള്ളൂർ സ്വാഗതവും ട്രഷറർ ഫൈറാസ് ബള്ളൂർ നന്ദിയും പറഞ്ഞു.