ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

Latest ഇന്ത്യ

ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.

കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ, എന്നിവരാണ് മരിച്ചത്.

മരിച്ചവരില്‍ ഇതേ കാറില്‍ യാത്രചെയ്തിരുന്ന മറ്റൊരു പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു.

മരിച്ച നാലുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് സ്വദേശി അപര്‍ണയുടെ പേരിലുള്ളതാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *