മൊഗ്രാൽ :കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ബാർബർ ഷോപ്പുകൾ തുറക്കാനനുവദിക്കാതെ അനിശ്ചിതമായി അടച്ചിടുന്നതിൽ പ്രതിഷേധിച്ചു ബാർബർ ഷോപ്പ് തൊഴിലാളികൾ നിൽപ്പ് സമരം സംഘടിപ്പിച്ചു.
അന്യസംസ്ഥാന തൊഴിലാളികളാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ സമര രംഗത്തിറങ്ങിയത്. കഴിഞ്ഞ 2വർഷമായി ബാർബർ ഷോപ്പുകൾ അടച്ചിട്ടത് കാരണം തൊഴിലില്ലാതെ ദുരിതത്തിലാണ്. ഈ മേഖലയിൽ ഏറെയും ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. കട വാടക, നിത്യച്ചിലവ്, താമസ കെട്ടിട വാടക എല്ലാം കൊണ്ടും തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിൽ പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം.
മൊഗ്രാലിൽ സംഘടിപ്പിച്ച നിൽപ്പ് സമരത്തിന് ആമീർ, യൂനുസ്, മുഹമ്മദ് അക്മൽ, നദീം, ബാസിം, ഷാനു ആലം, ആശു, അഷ്‌റഫ് അലി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബാർബർ ഷോപ്പ് ജീവനക്കാർ മൊഗ്രാലിൽ സംഘടിപ്പിച്ച നിൽപ്പ് സമരം.