ചെമ്മനാട് : ബീറ്റൺ ബാഡ്മിന്റൺ ലീഗ് സീസൺ 3 സ്മാഷിംഗ് പാന്തേർസ് ചാമ്പ്യൻമാരായി.
കഴിഞ്ഞ രണ്ട് ദിവസമായി ബീറ്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലയിലെ 140 കളിക്കാർ പത്ത് ടീമുകളിലായി മൽസരിച്ച ടൂർണ്ണമെന്റിന്റെ ഫൈനലിൽ ശക്തമായ പോരാട്ടത്തിൽ മാജിക്ക് ഷോപ്പി ടീമിനെ പരാജയപ്പെടുത്തി സ്മാഷിങ്ങ് പാന്തേർ സ് ടീം ജേതാക്കളായി.
വിജയികൾക്ക് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ അച്ചു നായൻമാർമൂല ട്രോഫികൾ വിതരണം ചെയ്തു.
പാന്തേർസ് ടീം ഉടമ നവാസ് മേൽ പറമ്പ്, മാജിക്ക് ഷോപ്പി ടീം ഉടമ നജീബ് മാജിക് എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി.ബീറ്റൺ പ്രസിഡന്റ് അഷ്റഫ് , സെക്രട്ടറി സലീം ടി. ഇ എന്നിവർ ടീമുകൾക്കുള്ള ഉപഹാരങ്ങൾ നൽകി.