പേരാല്‍ കണ്ണൂര്‍ ജനസാഗരമായി; ഉറൂസ് നാളെ സമാപിക്കും

Latest

കുമ്പള: പതിനായിരങ്ങള്‍ സംഗമിച്ച കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് നേര്‍ച്ച നാളെ (2023 ഫെബ്രുവരി 19, ഞായര്‍) സമാപിക്കും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ മഖാം സിയാറത്തിനും സയ്യിദ് എന്‍.പി.എം.ഷറഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, ചേരാല്‍ ഉസ്താദ് എ.എം.സിറാജുദ്ദീന്‍ ഫൈസി സംബന്ധിക്കും. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.

നാളെ സുബ്ഹി നിസ്കാര ശേഷം മൗലീദ് പാരായണവും മഖാം സിയാറത്തും നടക്കും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വൈകുന്നേരം വരെ നടക്കുന്ന ചീരണി വിതരണത്തില്‍ പതിനായിരങ്ങള്‍ സംഗമിക്കും. വൈകുന്നേരത്തോടെ ഉറൂസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *