പതിനഞ്ച് കാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് ബേഡകം പോലീസ് പിടികൂടി

Latest ഇന്ത്യ കേരളം പ്രാദേശികം

കുണ്ടംകുഴി : ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് സാഹസികമായി ബേഡകം പോലീസ് പിടികൂടി.

വാറന്റ് പ്രതിയായ മരുതടുക്കം ചേടി ക്കുണ്ട് സ്വദേശി കെ മുബഷീറിനെ (22)യാണ് പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തിന് ശേഷം പിടി കൂടിയത്.

നേരത്തെ ബന്തടുക്കയില്‍ കാര്‍ വാഷിങ് ജോലി ചെയ്തിരുന്ന മുബഷീര്‍ സംഭവത്തിന് ശേഷം നാട് വിടുകയായിരുന്നു.

രഹസ്യ വിവരം കിട്ടിയത് പ്രകാരം ബേഡകം എസ് ഐ മുരളീധരന്‍ കെ, സി പി ഒ പ്രദീപ് കുമാര്‍, ഡ്രൈവര്‍ സി പി ഒ വിനോദ് എന്നിവര്‍ ബംഗളൂരു ദൊഡ്ഡാലദമരകെത്തുഹള്ളിയില്‍ വെച്ചാണ് ജോലി സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുന്നത്.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *