ബേഡകം പെർളടുക്കം കൊലപാതകം ; മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകൾ, കാരണമായത് ഭാര്യയിലുള്ള സംശയം

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: പെർലടുക്കം ടൗണിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷ ( 42), കൊല്ലപ്പെട്ടുവെന്നുറപ്പാക്കാൻ ഭർത്താവ് കുട്ട്യാനത്തെ അശോകൻ ഭാര്യയെ വാക്കത്തി കൊണ്ട് തുരുതുരെ വെട്ടി.

ഉഷയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ബേഡകം പോലീസ് നടുങ്ങി. ഉഷയുടെ മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകളാണ് കാണപ്പെട്ടത്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും വെട്ടേറ്റു.

മരണകാരണത്തിനിടയാക്കിയ മുറിവ് ശരീരത്തിന്റെ ഏത് ഭാഗത്തേറ്റത് മൂലമാണെന്നത് സംബന്ധിച്ച് വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷമെ പറയാനാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

ഭാര്യയിലുള്ള സംശയമാണ് അശോകനെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

അഞ്ച് വർഷത്തോളം സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഉഷ, രണ്ട് വർഷമായി പെർലടുക്കം ക്വാർട്ടേഴ്സിൽ ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *