ബേക്കൽ: പട്ടാപകൽ കുളി മുറിയിൽ ഒളിഞ്ഞു നോക്കി കുളിസീൻ പകർത്താൻ ശ്രമിച്ച ആക്രികടക്കാരൻ പിടിയിൽ.
ചെർക്കള സ്വദേശി മുഹമ്മദ് സിനാൻ ആണ് പിടിയിലായത്.
ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയയിലെ ഒരു വീട്ടിൽ കുളി മുറിയിൽ ഒളിച്ചു നോക്കി കുളി സീൻ പകർത്താൻ ശ്രമിച്ച വിരുതനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ബേക്കൽ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
രണ്ട് ദിവസം മുമ്പാണ് വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ പാത്തിക്കരയിൽ നിന്നും പ്രഭാത സവാരിക്കിറങ്ങിയ യുവാവ് വീടിന്റെ രണ്ടാം നിലയിലെ കുളിമുറിയിൽ നഗ്നചിത്രം പകർത്താൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.