പൊലീസുകാരൻ ചമഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടി, ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് നിരവധിപേരിൽ നിന്ന് പണം തട്ടിയ ആളെ കണ്ടെത്തുന്നതിന് ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കൽ, ഉദുമ ഭാഗങ്ങളിലാണ് പൊലീസിന്റെ പേരു പറഞ്ഞ് ഒരാൾ നിരവധി പേരിൽ നിന്ന് പണം കൈക്കലാക്കിയത്.വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്താൽ വാഹന ഉടമകളുടെ മൊബൈൽ ഫോണുകളിലേക്ക് വിളിച്ച് വാഹനം വിട്ടുകിട്ടാൻ പണം ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. സ്റ്റേഷനിൽ നേരിട്ട് അടക്കുമ്പോൾ പിഴയായി വൻതുക നൽകേണ്ടിവരുമെന്നും തന്നെ ചെറിയ തുക ഏൽപ്പിച്ചാൽ മതിയെന്നും പറഞ്ഞായിരുന്നു പണം വാങ്ങിയത്.വാഹനം ഇറക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ വിവരം ഫോണിൽ അറിയിക്കാമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ തിരിച്ചുപോകുകയാണ് ചെയ്യുന്നത്. പിന്നീട് ആളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. 2000 രൂപ നഷ്ടമായ ഒരാളും 2500 രൂപ നഷ്ടമായ മറ്റൊരാളും ഇതുസംബന്ധിച്ച് ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *