സൗദിയിൽ ബിനാമി ബിസിനസ്: മലയാളികളുടേതുൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി

Latest അന്താരാഷ്ട്രം ഗൾഫ് വിദ്യാഭ്യാസം/ തൊഴിൽ

റിയാദ്: സൗദി പൗരന്റെ പേരിൽ വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകൾ ക്കെതിരെ സൗദിയിൽ ശക്തമായ നടപടി.

ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ഈ വർഷം ഇതു വരെ കുടുങ്ങിയത് അറുന്നൂറോളം സ്ഥാപനങ്ങളാണ്.

ഈ സ്ഥാപനങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. 

മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ വരെ ഇങ്ങനെ ശിക്ഷാ നടപടി നേരിട്ടവയിൽ ഉൾപ്പെടും.

നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ.

എന്നാൽ പലരും സൗദി പൗരന്മാരുടെ പേരിൽ ലൈസൻസ് നേടി അതിന്റെ മറവിൽ ബിസിനസ് നടത്തുകയാണ് പതിവ്.

ഇതിനാണ് സൗദിയ ധികൃതർ മൂക്കുകയറിടുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *