ബേർക്ക എസ്.സി. കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണം- മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിലെ ബേർക്ക കോളനിയിൽ പ്രതിഭാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എ.ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം നൽകി.

സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ പരമായി
പിന്നോക്കാം നിൽക്കുന്ന മേഖല യിലെ വിദ്യാർത്ഥി കൾക്കും,യുവജന ങ്ങൾക്കും അറിവും സഹായവും, പ്രോൽസാഹനവും നൽകി സമുദ്ധരിക്കുന്ന തിന് സർവ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം ബി.ആർ.സി യാണ് ഗ്രാമ പഞ്ചായത്തുകൾ മുഖേന പ്രതിഭാ കേന്ദ്രം നടത്തി വരുന്നത്.

സാമൂഹ്യപരമായി ഏറ്റവും പിന്നിൽ നിൽക്കുന്ന ബോവിക്കാനം
ബേർക്ക എസ്.സി. കോളനിയിലെ കമ്യൂണിറ്റിഹാൾ ഇതിന് ഏറ്റവും അനുയോജ്യ മായകേന്ദ്രമാണെന്നും, നിലവിൽ പ്രതിഭാ കേന്ദ്രം പ്രവർത്തി ക്കാത്ത പഞ്ചായത്താ ണ് മുളിയാറെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *