മുള്ളേരിയ: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ടായി ബി.എം.അബൂബക്കർ മൂലടുക്കത്തെയും, ജന:സെക്രട്ടറിയായി അബ്ബാസ് കൊളച്ചെപ്പ് നെയും വീണ്ടും തെരഞ്ഞടുത്തു എം.അബ്ദുല്ലക്കുഞ്ഞി ഹാജിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ സി. ഇഖ്ബാൽ മുള്ളേരിയ ,മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കാനങ്കോട് (വൈസ് പ്രസി) , മുഹമ്മദ് കുഞ്ഞി ആലൂർ, എൻ. എച്ച് മുഹമ്മദ് ഹാജി, പി.എംസംശുദ്ധീൻ മുണ്ടക്കൈ (സെക്ര).
മുള്ളേരിയ നൂറുൽ ഹുദ മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗം മാനേജ്മെന്റ് ജില്ല സെക്രട്ടറി റഷീദ് ബെളിഞ്ചം ഉൽഘാടനം ചെയ്തു.
ബി.എം അബൂബക്കർ അധ്യക്ഷത വഹിച്ചു.
അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞു. ശിഹാബുദ്ധീൻ ഫൈസി പ്രാർത്ഥന നടത്തി,
കാസറഗോഡ് സംയുക്ത ജമാഅത്ത് ജില്ല സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സുന്നി മഹൽ ഫെഡറേഷൻ ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഏ.ബി ഷാഫി, എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിം പ്രസിഡണ്ട് യൂസഫ് സഅദി, സെക്രട്ടറി ഹമീദ് ഫൈസി, മുഹമ്മദ് മുള്ളേരിയ,
വിവിധ ജമാഅത്ത് പ്രസിഡണ്ട്, സെക്രട്ടറിമാർ, ജമാ അത്ത് പ്രതിനിധികൾ,സദർ മുഅല്ലിമുകൾ,
എന്നിവർ പ്രസംഗിച്ചു.