കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.
സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.