▪️വെള്ളരിക്കുണ്ട്: കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്കന് മരിച്ചു. ഈട്ടിത്തട്ട് സ്വദേശിയുംടാപ്പിംഗ് തൊഴിലാളിയായ കപ്പലുമാക്കൽ ജോഷി (45) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ നിർത്തിയപ്പോൾനിയന്ത്രണം നഷ്ടപ്പെട്ട ബസ് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പെരിങ്ങോം അഗ്നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് രാവിലെ ചിറ്റാരിക്കാലിലേക്ക് പുറപ്പെട്ട കെ.എസ്. ആർ.ടി.സി.ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസങ്ങളിൽ നിരോധിച്ചിരുന്നു. ഇന്നലെ മുതൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ച് വരവെയാണ് ഇന്ന് രാവിലെ ദുരന്തം ഉണ്ടായത്.=======================