സുള്ള്യയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു രണ്ട് ദിവസം മുൻപ് ഒരു കാസർകോട് സ്വദേശി കൂടി

Latest ഇന്ത്യ

കാസർകോട് :ബിജെപി നേതാവ് പ്രവീൺ നെട്ടാറു( 26) ആണ് കൊല്ലപ്പെട്ടത്, കടയടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണു ബെല്ലാരി നെട്ടാരു സ്വദേശിയായ പ്രവീണ്‍, ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്.

കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ബെല്ലാരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.രണ്ട് ദിവസം മുൻപ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു,

നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തക സംഘംമുഹമ്മദ്‌ മസൂദിനെ മാരകമായി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്,സുനിൽ, സുധിർ, ശിവ , സാധശിവ , രഞ്ജിത്ത് , അഭിലാഷ് , ജിം രഞ്ജിത്ത് ഭാസ്കർ .എന്നിവരാണ് അറസ്റ്റിലായത് മുഹമ്മദ് മസൂദ് ഒരുമാസം മുമ്പ് കാസർകോട് നിന്ന് കര്‍ണാടക സുള്ള്യയിലെ കളഞ്ജ വില്ലേജിലുള്ള മുത്തച്ഛന്‍ അബ്ബു മുക്രിയുടെ വീട്ടില്‍ പണിക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സുധീറും മസൂദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ വിഷയം ഉന്നയിച്ച്, ചര്‍ച്ചയിലൂടെ കേസ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് രാത്രിയില്‍ അക്രമികള്‍ മസൂദിനെ വിളിച്ചുവരുത്തി മാരകമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മസൂദിനെ മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സുനിൽ, സുധിർ, ശിവ , സാധശിവ , രഞ്ജിത്ത് , അഭിലാഷ് , ജിം രഞ്ജിത്ത് ഭാസ്കർ .എന്നിവരാണ് അറസ്റ്റിലായത്കാസർകോട് :ബിജെപി നേതാവ് പ്രവീൺ നെട്ടാറു( 26) ആണ് കൊല്ലപ്പെട്ടത്, കടയടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,

യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണു ബെല്ലാരി നെട്ടാരു സ്വദേശിയായ പ്രവീണ്‍, ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

ആക്രമണത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ബെല്ലാരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.രണ്ട് ദിവസം മുൻപ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു,

നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തക സംഘംമുഹമ്മദ്‌ മസൂദിനെ മാരകമായി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്,സുനിൽ, സുധിർ, ശിവ , സാധശിവ , രഞ്ജിത്ത് , അഭിലാഷ് , ജിം രഞ്ജിത്ത് ഭാസ്കർ .എന്നിവരാണ് അറസ്റ്റിലായത്

മുഹമ്മദ് മസൂദ് ഒരുമാസം മുമ്പ് കാസർകോട് നിന്ന് കര്‍ണാടക സുള്ള്യയിലെ കളഞ്ജ വില്ലേജിലുള്ള മുത്തച്ഛന്‍ അബ്ബു മുക്രിയുടെ വീട്ടില്‍ പണിക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സുധീറും മസൂദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ വിഷയം ഉന്നയിച്ച്, ചര്‍ച്ചയിലൂടെ കേസ് അവസാനിപ്പിക്കാമെന്ന് പറഞ്ഞ് രാത്രിയില്‍ അക്രമികള്‍ മസൂദിനെ വിളിച്ചുവരുത്തി മാരകമായി ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മസൂദിനെ മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സുനിൽ, സുധിർ, ശിവ , സാധശിവ , രഞ്ജിത്ത് , അഭിലാഷ് , ജിം രഞ്ജിത്ത് ഭാസ്കർ .എന്നിവരാണ് അറസ്റ്റിലായത്

Leave a Reply

Your email address will not be published. Required fields are marked *