ജനസംഖ്യാ വര്‍ധനവിന് കാരണക്കാര്‍ മുസ് ലിംകളാണെന്ന് ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ

Latest ഇന്ത്യ

‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന കാംപയിന് നേതൃത്വം നല്‍കുന്ന ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും മൂന്നിലധികം മക്കളുണ്ട് എന്നതാണ് വിരോധാഭാസം. അതിനിടെ ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തായി. മധ്യപ്രദേശിലെ സിന്‍ഗറൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലല്ലു വൈഷ്യയാണ് ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന് പറഞ്ഞത്. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്നതാണ് നമ്മുടെ ദേശീയ നയം. എന്നാല്‍, ഇത് വിജയിച്ചോ?. ഹിന്ദുക്കള്‍ വന്ദ്യംകരണത്തിന് നിര്‍ബന്ധിതരാവുന്നു. അതേസമയം, മറ്റുള്ളവര്‍ക്ക് ഇത് ബാധകമാവുന്നില്ല. ഇത് അനുവദിക്കരുത്’. ഒമ്പത് മക്കളുടെ പിതാവായ ലല്ലു വൈഷ്യ പറയുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കളെല്ലാം ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യുപി മാതൃകയില്‍ മധ്യപ്രദേശിലും ജനസംഖ്യാ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *