അബു ദാബി : അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു നിരവധി തവണ രക്ത ദാന ക്യമ്പ് സംഘടിപ്പിച്ച അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യെ അബു ദാബി ബ്ലഡ് ബാങ്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു . ഉദുമ മണ്ഡലം നടത്തിയ രക്ത ദാന ക്യാമ്പിൽ വെച്ച് മഞ്ചേശ്വരം മണ്ഡലത്തിന് വേണ്ടി ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടർ ജുനൈദിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , സംസ്ഥാന കെ എം സി സി പ്രവർത്തക സമിതി അംഗം മുജീബ് മൊഗ്രാൽ , ഉദുമ കെ എം സി സി ജനറൽ സെക്രട്ടറി ഷമീം ബേക്കൽ എന്നിവർ സംബന്ധിച്ചു . .!!