ആരിക്കാടിയിൽ രക്തദാന ക്യാമ്പ് തിങ്കളാഴ്ച.

Latest പ്രാദേശികം

കുമ്പള :കോവിഡ് നിയന്ത്രണങ്ങളാൽ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റ കുറവ് അനുഭവപ്പെടുന്നത് രോഗികൾക്ക് ദുരിതമാകുന്ന സാഹചര്യത്തിൽ മെഗാ രക്തദാന ക്യാമ്പിനായി ജനരക്ഷ കുമ്പളയും, സ്പോർട്ടിങ് ആരിക്കാടി കുന്നിലും കൈകോർക്കുന്നു.

ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സഘടിപ്പിക്കുന്നത്. 26-ആം തീയതി തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഒരു മണിവരെയാണ് സമയം. ഖിളിരിയാ നഗർ ആരിക്കാടി ബംബ്രാണയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തദാനത്തിന് യുവാക്കൾ മുന്നോട്ട് വരണമെന്നും, ക്യാമ്പ് വിജയിപ്പിക്കണമെന്നും ജനരക്ഷാ കുമ്പള യൂണിറ്റും, സ്പോർട്ടിങ് ആരിക്കാടി കുന്നിൽ ഭാരവാഹികളും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *