അതിർത്തി തർക്കം: ബന്ധുവിനെ ചവിട്ടിക്കൊന്നു; രക്തം കലർന്ന ഷർട്ടുമായി പ്രതി സ്‌റ്റേഷനിൽ

Latest കേരളം

പൊന്നാനി: അതിർത്തി തർക്കത്തെ തുടർന്ന് ബന്ധവും അയൽവാസിയുമായ വയോധികനെ (Murder) ചവിട്ടിക്കൊലപ്പെടുത്തി.

പൊന്നാനി (Ponnani) ഗേൾസ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്.

വർഷങ്ങളായി സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു.

സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നിലവനിൽക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് അയൽവാസിയായ പത്തായപറമ്പിൽ റിജിൻ (32) സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇതിനിടയിൽ പ്രതിയായ റിജിൻ രക്തം കലർന്ന ഷർട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയും അപകടം പറ്റിയതാണന്ന് പറയുകയും ചെയ്തു.

സംശയം തോന്നിയ പോലീസുകാർ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മർദ്ദിച്ച വിവരം വ്യക്തമായത്. തുടർന്ന് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

രാധയാണ് മരിച്ച സുബ്രഹ്‌മണ്യന്റെ മകൻ: രഹാൻ. മുൻ എം.പി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്‌മണ്യൻ എന്ന മോഹനൻ.

Leave a Reply

Your email address will not be published. Required fields are marked *