ബോവിക്കാനം: സ്കൂൾ ആരംഭം മുൻനിർത്തി ബോവിക്കാനം എ.യു. പി.സ്കൂളിൽ ആരോഗ്യ സംരക്ഷണ സമിതി യോഗം ചേർന്ന് ബോധവൽക്കരണം സംഘടിപ്പിച്ചു.
കുട്ടികളുട യാത്ര,
പഠന ക്രമികരിക്കണം, ആരോഗ്യ ശ്രദ്ധ, കോവിഡ് പ്രതിരോധം എന്നിവ സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.തുടർന്ന് ജഗ്രത നിർദ്ധേശങ്ങളുടെ മാർഗരേഖ തയ്യാറാക്കി.
പി.ടി.എ.പ്രസിഡണ്ട്
ബി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു.
മുളിയാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു. പ്രാധാന അധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു.
മുളിയാർ സി.എച്ച്.സി. ഹെൽത്ത് സൂപ്ര വൈസർ എ.കെ ഹരിദാസ്,ജെ.എച്ച്.ഐമാരായ രഷ്മി, മേഘ ഗോവിന്ദ് എന്നിവർ ബോധ വൽകരണ ത്തിന് നേതൃത്വംനൽകി.
വാർഡ് മെമ്പർ അബ്ബാസ് കൊളചെപ്പ്,
അബ്ദുൽകാദർ, വേണുകുമാർ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ,
ആശംസ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.