ബോവിക്കാനം ബി.എ.ആർ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്. എസ് രക്തദാനം നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് കാസർകോട് രുധിര സേന സഹകര ണത്തോടെ താലൂക്ക് രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് രക്തം നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.ബി.കലാം അദ്ധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ്.ലീഡർ
ഭാവന സ്വാഗതം പറഞ്ഞു.മെമ്പർ അബ്ബാസ് കൊൾച്ചപ്, പ്രിൻസിപ്പൽ മെജോ ജോസഫ്, പ്രധാന അദ്ധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ,കോഓർഡി നേറ്റർ പ്രീതം, പി.എ.സി. അംഗം മണികണ്ഠൻ, ജയറാം മാസ്റ്റർ പ്രസംഗിച്ചു. മറിയം ഷഫ്ന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *