റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം പോലുമില്ലാതെ ബോവിക്കാനം സ്കൂൾ പ്രദേശം, നടപടി ആവശ്യപ്പെട്ടു കാർഗിൽ ക്ലബ്ബ്.

Latest കേരളം

ബോവിക്കാനം : മൂന്നു തലങ്ങളിലായ് ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനാവശ്യത്തിനു വേണ്ടി എത്തുന്ന ബോവിക്കാനം സ്കൂൾ മേഖലയിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ യാതൊരു സൗകര്യം ഒരുക്കാത്തതു അധികാരികളുടെ വീഴ്ച്ചയെന്ന് കാർഗിൽ ക്ലബ്ബ്.

വിദ്യാർത്ഥികൾക്കു മുന്നിലെ ബോവിക്കാനം സ്കൂളിലേക്കുള്ള ഏക യാത്രാ മാർഗ്ഗം ചെർക്കള-ജാൽസൂർ സ്റ്റേറ്റ് ഹൈവേ റോഡ് വഴി മാത്രമാണ്.

വളരെയേറെ പരാക്രമത്തോടെ എൽ.പി/യു.പി തലങ്ങളിലെ ചെറു പ്രായക്കാരായ വിദ്യാർത്ഥികളുടെ റോഡ് മുറിച്ചു കൊണ്ടുള്ള പോക്ക്-വരവ് കാഴ്ച്ച ഭീതി പടർത്തുന്നതും ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ വേഗത കുറയിക്കാനോ റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈനു വരെ ഒരുക്കാത്ത അധികാരികളുടെ അനാസ്ഥ വളരെ അപകടകരമാണെന്നും ക്ലബ്ബ് അഭിപ്രായപ്പെട്ടു.

അധികാരികളിൽ നിന്നും ഉടനടി പരിഹാരം ഉണ്ടാകണമെന്നും കഴിയുമെങ്കിൽ ഈ മേഖലയിൽ സ്കൂൾ സമയങ്ങളിലേക്ക് മാത്രമായി ഒരു ട്രാഫിക് പോലീസിനെ നിയമിക്കണമെന്നും ക്ലബ്ബ് അധികാരികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *