ബോവിക്കാനം: മുളിയാർ ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ട് ഉപയോഗിച്ച് മല്ലം മൂന്നാം വാർഡിൽ നടപ്പിലാക്കിയ ബോവിക്കാനം – തെക്കെപ്പള്ളം എസ്.സി കോളനി കോൺക്രറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉൽഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷ അനിസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു.പെന്നപ്പൻ അമ്മംകോട് സ്വാഗതം പറഞ്ഞു.
വാർഡ് വികസന സമിതി അംഗങ്ങളായ ബി.സി കുമാരൻ, മൻസൂർ മല്ലത്ത് . എ വേണുകുമാർ മാസ്റ്റർ, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു അമ്മംങ്കോട്, എം.മാധവൻ നമ്പ്യാർ, ബി.കെ. നിസാർ ഇസ്ലത്ത് നഗർ, രാധ കൃഷ്ണൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ അബ്ദുൾ ഖാദർ ബോവിക്കാനം, രാഘവൻ ചക്ര, നാരയണൻ തെക്കെപ്പള്ളം, വിനോദ് കുമാർ തെക്കെപ്പള്ളം, ലുക്ക്സാന മല്ലത്ത് ,ശോഭിത തെക്കെപ്പള്ളം, മിദുൻകുമാർ തെക്കെപ്പുളം,രാജി.സി അമ്മംങ്കോട്, ശിവരാമൻ തെക്കെപ്പള്ളം, ബാസിത്ത് കെ.ബി, കുടുംബശ്രി പ്രവർത്തകർ, കോളനി നിവാസികൾഎന്നിവർ സംബന്ധിച്ചും. രാഘവൻ തെക്കെപള്ളം പരിപാടിക്ക് നന്ദി പറഞ്ഞു.