കാണാതായ പെൺകുട്ടിയുടെ കൂടെ കണ്ടെത്തിയ കാമുകന് പ്രായപൂർത്തിയായില്ല; 19കാരിയെ വീട്ടുകാർക്കൊപ്പം വിട്ടു

Latest കേരളം

രാജപുരം : കാമുകന് വിവാഹപ്രായം ആകാത്തതിനെ തുടർന്ന് കൂടെ താമസിച്ച് കാമുകിയെ കോടതി വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലെ പെൺകുട്ടിയെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് വീട്ടുകാർക്കൊപ്പം വിട്ടയച്ചത്.

പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കൗമാരക്കാരനായ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു.

ഫോണിൽ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടി കാമുകാനൊപ്പം താമസിക്കാൻ താൽപര്യം കാണിച്ചെങ്കിലും കൗമാരക്കാരനായ കാമുകന് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ഇരുവരേയും കോടതിയിൽ ഹാജരാക്കുക യായിരുന്നു.

കോടതിയാണ് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പവും കൗമാരക്കാനര സ്വന്തം ഇഷ്ടത്തിനും വിട്ടയ ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *