കസേര കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി മർദ്ദിച്ചു; അമ്പലപ്പുഴയിൽ ഭർത്താവിന്റെ ക്രൂരതയിൽ യുവതിക്ക് ദാരുണമരണം

Latest ഇന്ത്യ കേരളം പ്രാദേശികം

അമ്പലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ ക്രൂരമായ മർദ്ദനമേറ്റ യുവതി മരിച്ചു. പുന്നപ്ര പറവൂർ വെളിയിൽ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുന്നപ്ര പുത്തൻപുരക്കൽ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ.

സൗമ്യയുടെ മരണത്തിന് പിന്നാലെ ഭർത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് യേശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മർദ്ദിച്ചത്. ബോധരഹിതയായി വീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മുഖത്തേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. സൗമ്യ-യേശുദാസ് ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയാണ് സൗമ്യ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *