ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

Latest കേരളം പ്രാദേശികം

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും.

വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും.

വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു.

നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *