ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടി കാനഡ. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഓഗസ്റ്റ് 21 വരെയാണ് നീട്ടിയിരിക്കുന്നത്.
നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയും ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ വിലക്ക് നീട്ടിയിരുന്നു. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്കാണ് യുഎഇ നീട്ടിയത്.