ദേളിയിൽ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ചു,

Latest പ്രാദേശികം

മേൽപറമ്പ്:ദേളിയിൽ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. 18കാരനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചു.

അരമങ്ങാനം റോഡിലെ പട്ടർ വളപ്പിൽ താമസക്കാരനായ റഷീദ് – നജ്മ ദമ്പതികളുടെ മകനും പരവനടുക്കം പ്ലസ്‌ ടു വിദ്യാർത്ഥിയുമായ അനസിനെയാണ് ഞായറാഴ്ച്ച വൈകുന്നേരം സഅദിയ റോഡിലെ തഖ്വ പള്ളിയിലേക്ക്‌ പോകുമ്പോൾ തട്ടിക്കൊണ്ട് പോയത് .

നാട്ടിലെ കുപ്രസിദ്ധിയാർജ്ജിച്ച പല ക്രിമിനൽ കേസുകളിലും പ്രതികളായ കഞ്ചാവ് മാഫിയാ സംഘമായ കുട്ടൻ എന്ന സനോജ് ,കബീർ ,മനോജ് എന്നിവർ ചേർന്നന്നാണ് തട്ടിക്കൊണ്ട് പോയത് എന്നാണ് പരാതി .

ഇതിന് മുമ്പത്തെ ആഴ്ചയിൽ കുളത്തിൽ നീന്താൻ പോവുകയായിരുന്ന ഭിന്നശേഷിക്കാരനേയും കൂടെയുണ്ടായിരുന്ന എസ് ഡി പി ഐ പ്രവർത്തകനേയും ഇതേ സംഘം ആക്രമിച്ചിരുന്നു.

അതിൽ മേൽപറമ്പ് പോലീസ് കേസെടുത്തിരുന്നു,

അകാരണമായ മർദ്ധനത്തിലും ആക്രമണത്തിലും പ്രതിഷേധിച്ച്,എസ്‌ഡിപിഐ അവിടെ കഞ്ചാവ് മാഫിയയ്ക്ക് എതിരെ സമരം സംഘടിപ്പിച്ചിരുന്നു .

ഈ പ്രതിഷേധത്തിൽ അനസിന്റെ ജ്യേഷ്ട്ടൻ പങ്കെടുത്തതിന്റെ വൈരാഗ്യം തീർക്കുവാൻ വേണ്ടിയാണ് ഒരു പാർട്ടിയിലും പ്രവർത്തിക്കാത്ത അനസിനെ തട്ടിക്കൊണ്ട് പോയി ഗുരുതരമായി തല്ലിച്ചതച്ചതെന്നാണ് പരാതി . പിന്നീട് മേൽപ്പറബ്‌ പോലീസ് എത്തിയാണ് അനസിനെ മോചിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *