കുമ്പള: ബന്തിയോട്-പെർമുദ റോഡിലെ തുണിക്കടയ്ക്ക് മുൻവശം ബൈക്കിൽനിന്ന് കഞ്ചാവ് പിടിച്ചു. 232 ഗ്രാം കഞ്ചാവാണ് എക്സൈസ് അധികൃതർ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സന്തടുക്കയിലെ അബ്ദുൾ റഹ്‌മാന്റെ (മുനീർ-42) പേരിൽ കേസെടുത്തു. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, പ്രിവൻറീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീർ, ബാബുപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുധീഷ്, വി. പ്രസന്നകുമാർ, എം.എം. അഖിലേഷ്, എം. ശ്രീജിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.