കാത്തുനില്‍ക്കാനാവില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍

Latest കേരളം

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്.

വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പട്ട്  പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിച്ചേക്കും.

പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന വാദയമായിരിക്കും പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഉള്‍പ്പെടെ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചായിരിക്കും ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *