ബൈക്കുമായി കൂട്ടിയിടിച്ച കാർ ആൾമറ തകർത്ത് കിണറ്റിൽ; നാല് യാത്രക്കാരും അത്ഭുതമായി രക്ഷപ്പെട്ടു- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറ തകർക്കാണ് കാർ കിണറ്റിൽ വീണത്.

കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പൻ, രാമചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *